പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി
ന്യൂഡൽഹി: മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. 7 മണിയോടെ അയോധ്യയിലെത്തുന്ന മോദി രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. തുടർന്ന് ക്ഷേത്ര പരിസരത്ത് രണ്ട് കിലോമീറ്റർ ദൂരം പ്രധാനമന്ത്രി റോഡ് ഷോ നടത്തി.
പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമർശം വലിയ വിവാദമായതിന് പിന്നാലെയാണ് രാമക്ഷേത്രം വീണ്ടും സജീവ ചർച്ചയാക്കി നിർത്താൻ മോദി തന്നെ നേരിട്ടിറങ്ങുന്നത്. ജനുവരിയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കി നിർത്താനാണ് മോദിയുടെ ശ്രമം. യോഗി ആദിത്യനാഥിനൊപ്പമാണ് മോദി റോഡ് ഷോ നടത്തിയത്. ഒരു മണിക്കൂറോളം റോഡ് ഷോ നീണ്ടു.
Leave A Comment