ദേശീയം

ആന്ധ്രയിൽ നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബെം​ഗളൂരു: ടി‍ഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11:27 നായിരുന്നു നായിഡുവിന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രജനിക്കാന്തും ചിരഞീവിയും അടക്കം സിനിമാതാരങ്ങളും ചടങ്ങിനെത്തിയിരുന്നു. 

നാലാം തവണയാണ് നായിഡു ആന്ധ മുഖ്യമന്ത്രിയാകുന്നത്. നേരത്തെ 1995 മുതൽ 2004 വരെയും, 2014 മുതൽ 2019 വരെയും നായിഡു ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്നു. ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയെക്കും. 175 അംഗ നിയമസഭയിൽ 164 സീറ്റ് നേടിയാണ് ടിഡിപി സഖ്യം അധികാരത്തിലെത്തിയത്.

Leave A Comment