ദേശീയം

മുൻ ഉപ പ്രധാനമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: മുൻ ഉപ പ്രധാനമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്ച രാത്രി ഒമ്പതിന് ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യൂറോളജി സീനിയർ കണ്‍സള്‍ട്ടൻ്റ് ഡോ. വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു. 

ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Leave A Comment