ദേശീയം

സ്വർണത്തിനും മൊബൈലിനും കാന്‍സര്‍ മരുന്നുകള്‍ക്കും വില കുറയും, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സ്വർണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറച്ചതോടെ സ്വർണത്തിൻറെ വില കുറയും. ഗ്രാമിന് 420 രൂപ വരെ കുറയാനാണ് സാധ്യത. നേരത്തെ ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നതാണ് ആറു ശതമാനമാക്കി കുറച്ചത്. 

ആരോഗ്യ മേഖലയിൽ 3 കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. എക്സ്റേ ട്യൂബുകൾക്ക് തീരുവ കുറച്ചു. ഇതോടെ വില കുറയും. മൊബൈൽ ഫോൺ, ചാർജറുകൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറച്ചു. മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വിലകുറയും. 25 ധാതുക്കൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ചെമ്മീൻ, മീൻ തീറ്റയ്ക്കുള്ള തീരുവ കുറച്ചു.

ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു.എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും.പ്ലാസ്റ്റിക്കിന് നികുതി കൂട്ടി.ജിഎസ്ടി നികുതി ഘടന കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കും.

ഉല്‍പ്പാദനക്ഷമത, തൊഴില്‍ സാമൂഹിക നീതി, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒൻപത് മേഖലകൾക്ക് ആണ് ബജറ്റ് ഊന്നൽ നൽകുന്നതെന്ന് മന്ത്രി.പണപ്പെരുപ്പം നിയന്ത്രണ വിധേയം.തൊഴിലവസരങ്ങൾ വർധിപ്പിക്കും. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം.ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വരുംവര്‍ഷങ്ങളിലും തുടരുമെന്നും നിര്‍മല സീതാരാമൻ.

വില കുറയും :

കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും ചാര്‍ജറുകള്‍ക്കും വില കുറയും. കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും; രണ്ടു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും.മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശം. എക്‌സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും.തുണിക്കും തുകലിനും വില കുറയും.സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും തീരുവ കുറച്ചു.

മുദ്ര വായ്പ പരിധി പത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ്എന്‍‍റോള്‍മെന്റിന് പിന്തുണ.

ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക സഹായം.വന്‍ പദ്ധതികളും ഫണ്ടും.ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം. സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം.ബിഹാറില്‍ ദേശീയപാത വികസനത്തിന് 26,000 കോടി.അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം.ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി.ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി

ആന്ധ്രയ്ക്കായി 15,000 കോടിയുടെ പ്രത്യേക പാക്കേജ്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും.7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്‌കരിക്കും.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വായ്പ.ഐഐടികള്‍ നവീകരിക്കും.

അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി.

പി.എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്നു കോടി വീടുകള്‍.

രാജ്യത്തെ കാര്‍ഷിക രംഗത്തിന്‍റെ ഉന്നമനവും പുരോഗതിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് വ്യക്തമാക്കി ധനമന്ത്രി. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടപ്പിലാക്കും. ഇതുവഴി ആറുകോടി കര്‍ഷകരുടെയും അവരുടെ ഭൂമിയുടെയും വിവരങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ കര്‍ഷക ഭൂമി റജിസ്ട്രിയിലേക്ക് ഉള്‍പ്പെടുത്തുമെന്നും കര്‍ഷകരുടെ സമഗ്രമേഖലകളിലെയും വികസനത്തിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കാലാവസ്ഥയ്ക്കനുസരിച്ച് കാര്‍ഷിക രീതികള്‍ പരിഷ്കരിക്കുന്നതിനായി വിദഗ്ധ സേവനമടക്കം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും രൂപീകരിക്കും.

ഇന്നത്തെ സമ്പൂർണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിക്കും. 2047ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചേക്കും. തൊഴിൽ മേഖലയിലെ കുതിപ്പിന് സഹായകരമായ പദ്ധതികളും ബജറ്റിലുണ്ടായേക്കും. വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമായ പദ്ധതികളും പ്രതീക്ഷിക്കുന്നു.

Leave A Comment