ദേശീയം

കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നു; പരാതി നൽകിയ നടി

കൊല്‍ക്കത്ത: കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും നടി വ്യക്തമാക്കി.

വിവാദങ്ങള്‍ക്കൊടുവില്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. നിലപാടില്‍ ഉറച്ചു നിന്ന നടി പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന് പരാതി നല്‍കുകയായിരുന്നു. ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

നടി കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ പരാതിയില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതോടെ സംവിധായകന്‍ രഞ്ജിത്തും തുടര്‍ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങിയതായി വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചന.

Leave A Comment