ദേശീയം

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് അപകടം; നൂറിലേറെ പേർ പുഴയിൽ വീണു

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണ് നൂറിലേറെ പേർ പുഴയിൽ വീണു. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ശേഷം അഞ്ച് ദിവസം മുമ്പാണ് പാലം തുറന്നു നൽകിയത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു.


മോർബിയിലെ മച്ചു നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. നൂറിലധികം പേർ വെള്ളത്തിൽ വീണതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും നാട്ടുകാർ പറഞ്ഞു. സ്ഥലത്തേക്ക് അഗ്നിശമനസേനയുടെ കൂടുതൽ യൂണിറ്റുകൾ എത്തിയിട്ടുണ്ട്.

Leave A Comment