ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു
ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പട്ടേൽ സമുദായത്തിനാണ് ഭൂപേന്ദ്രയുടെ മന്ത്രിസഭയിൽ മുൻതൂക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിനു സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രമോദ് സാവന്ത് അടക്കം മറ്റു ബിജെപി മുഖ്യമന്ത്രിമാരും സദസിൽ ഉണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന ആളുകള്‍ക്കും ചടങ്ങില്‍ പ്രത്യേക ക്ഷണമുണ്ടായിരുന്നു.
Leave A Comment