'ഞാൻ വന്നത് ഭാരതീയനായി'; ജോഡോ യാത്രയിൽ അണിചേർന്ന് ഉലകനായകൻ
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് സൂപ്പർതാരം കമൽ ഹാസൻ. താൻ യാത്രയിൽ പങ്കെടുത്തത് ഒരു ഭാരതീയൻ ആയത് കൊണ്ടാണെന്നും തന്റെ അച്ഛൻ ഒരു കോൺഗ്രസ് അനുഭാവി ആയിരുന്നുവെന്നും കമൽ ഹാസൻ വ്യക്തമാക്കി.
ജോഡോ യാത്രയുടെ ഡൽഹി പര്യടനം ചെങ്കോട്ടയ്ക്ക് സമീപത്ത് എത്തിയ വേളയിലാണ് ഹാസൻ യാത്രയിൽ പങ്കുചേർന്നത്. രാജ്യത്തിന് തന്നെ ഏറ്റവും ആവശ്യമുള്ള സമയമിതാണെന്നും ഇന്ത്യക്കായി രാഷ്ട്രീയ വേർതിരിവുകൾ മറന്ന് ഒന്നിക്കണമെന്ന് തോന്നിയതിനാലാണ് യാത്രയിൽ പങ്കെടുത്തതെന്നും ഹാസൻ കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിൽ പരാജയപ്പെടുമെന്ന ആക്ഷേപത്തിന് മറുപടിയാണ് വടക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയ ജനക്കൂട്ടമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
Leave A Comment