ദേശീയം

രാഹുലിന് അപരനെന്ന് ആസാം മുഖ്യമന്ത്രി; വിവരങ്ങൾ ഉടൻ പുറ ത്തുവിടും

ഗുവാഹട്ടി: ഭാരത് ജോഡോ ന്യായ് യാത്രയിൽ ബസിൽ ഇരുന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത്‌തത്‌ രാഹുൽ ഗാന്ധിയുടെ അപരനാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ ഹിമാന്ത ഗുരുതര ആരോപണം ഉന്നയിച്ചത്. അപരനെ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

വെറുതെ പറയുന്നതല്ല. അപരൻ്റെ പേര്, എങ്ങനെയാണ് അക്കാര്യം നടപ്പാക്കിയത് തുടങ്ങി എല്ലാ വിശദാംശങ്ങളും പങ്കിടും. കുറച്ച് ദിവസം കാത്തിരിക്കു. ഞായർ, തിങ്കൾ ദിവസങ്ങളിൽ താൻ ഗോഹട്ടിയിൽ ഉണ്ടാവില്ല. തിരിച്ചെത്തിയാൽ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ശനിയാഴ്‌ച സോണിത്പൂരിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

Leave A Comment