ദേശീയം

‘തുനിവ്’ ആഘോഷങ്ങള്‍ക്കിടെ ലോറിയില്‍ നിന്നും താഴെ വീണു; അജിത് ആരാധകന്‍ മരിച്ചു

ചെന്നൈ: തുനിവ് സിനിമാ റിലീസിന്റെ ആഘോഷങ്ങള്‍ക്കിടെ അജിത്തിന്റെ ആരാധകന്‍ മരിച്ചു. ലോറിയില്‍ നൃത്തം ചെയ്യുന്നതിനിടെ താഴെ വീഴുകയായിരുന്നു.ചെന്നൈ രോഹിണി തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. 

തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അജിത്തിന്റെ തുനിവ്, വിജയിന്റെ വാരിസു എന്നീ ചിത്രങ്ങള്‍ തിയേറ്ററിലെത്തിയത്. അജിത്തിന്റെ സിനിമ തുനിവില്‍ മലയാളി താരം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്നു. 

ത്രില്ലര്‍ ചിത്രം എച്ച്‌ വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച തുനിവില്‍ സമുദ്രക്കനി, ജോണ്‍ കൊക്കന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ജിബ്രാനാണ് സംഗീതം.

Leave A Comment