രാജ്യത്തെ അപമാനിച്ചു; രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി
ന്യൂഡൽഹി: ലണ്ടന്‍ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്നും സ്മൃതി പറഞ്ഞു.
ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ഒരു രാജ്യത്ത് ചെന്ന് ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനം നുണകളാണ്. പ്രസ്താവന പിന്‍വലിച്ച് കോൺഗ്രസ് നേതാവ് രാജ്യത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്നും സ്മൃതി കൂട്ടിച്ചേർത്തു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ രാഹുൽ നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും താനടക്കം നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണെന്നുമാണ് രാഹുല്‍ പറഞ്ഞത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഹുലിനെതിരേ രംഗത്തെത്തിയിരുന്നു.
Leave A Comment