എൻ.സി.ഇ.ആർ.ടി പാഠപുസ്തകം പരിഷ്കരിച്ചു; മുഗൾ സാമ്രാജ്യം പുറത്ത്
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു. 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ. എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും മാറ്റം ബാധകമായിരിക്കും. അടുത്ത അധ്യയനവർഷംമുതൽ പ്രാബല്യത്തിൽവരും.
പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി’- പാർട്ട് രണ്ടിലെ മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കി. ‘കിങ്‌സ് ആൻഡ് ക്രോണിക്കിൾസ്’; ‘ദി മുഗൾ കോർട്ട്‌സ്’ എന്നീ അധ്യായങ്ങളാണ് ഒഴിവാക്കിയത്. പന്ത്രണ്ടാംക്ലാസിലെ പൗരധർമം പുസ്തകവും പരിഷ്‌കരിച്ചു.
'അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘കോൾഡ് വാർ ഇറ’ എന്നീ രണ്ട് അധ്യായങ്ങൾ നീക്കി. പന്ത്രണ്ടാം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ എന്ന പുസ്തകത്തിൽനിന്ന് ‘റൈസ് ഓഫ് പോപ്പുലർ മൂവ്‌മെന്റ്‌സ്, ‘ഇറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ രണ്ട് അധ്യായങ്ങളും ഒഴിവാക്കി. ഹിന്ദി പുസ്തകങ്ങളിൽനിന്ന് ചില കവിതകളും ഖണ്ഡികകളും നീക്കി.
പത്താംക്ളാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്’ പുസ്തകത്തിൽനിന്ന് ‘ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി’, ‘പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങൾ നീക്കി. ‘തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’ എന്ന പതിനൊന്നാം ക്ലാസിലെ പുസ്തകത്തിൽനിന്ന് ‘സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്‌സ്’, ‘ഇൻഡസ്ട്രിയൽ റെവലൂഷൻ’ തുടങ്ങിയ അധ്യായങ്ങളും ഒഴിവാക്കി.
Leave A Comment