ദേശീയം

ഒ​രുദി​വ​സം പോ​ലും സ​മ്മേ​ളി​ക്കാ​നാ​കാ​തെ പാ​ര്‍​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം ഇന്നവ​സാ​നി​ക്കും

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റിന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം ഇ​ന്ന​വ​സാ​നി​ക്കും. ഒ​രു​ദി​വ​സം പോ​ലും സ്വാ​ഭാ​വി​ക ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ​യാ​ണ് സ​ഭ പി​രി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യും ഭ​ര​ണ-പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ സ​ഭ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. അ​ദാ​നി, രാ​ഹു​ല്‍ ഗാ​ന്ധി വി​ഷ​യ​ങ്ങ​ളി​ലാ​ണ് സ​ഭ​യി​ല്‍ ഇ​ന്ന​ലെ​യും ബ​ഹ​ളം തു​ട​ര്‍​ന്ന​ത്.

സഭ ഇന്നും പ്രതിഷേധത്തിൽ മുങ്ങിയേക്കും. ഒ​രുദി​വ​സം പോ​ലും സ​ഭ സ​മ്മേ​ളി​ച്ചി​ല്ലെ​ങ്കി​ലും ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യി​ല്‍ ബ​ജ​റ്റ് പാ​സാ​ക്കു​ക​യും ബി​ല്ലു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Leave A Comment