ഇന്ത്യയില്‍ 6,050 പുതിയ കോവിഡ് കേസുകള്‍; ആരോഗ്യ മന്ത്രിമാരുടെ യോഗം വെള്ളിയാഴ്ച
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 6,050 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വ്യാഴാഴ്ചത്തെ കണക്കിനേക്കാള്‍ 13% കൂടുതലാണ്. 5,335 കോവിഡ് കേസുകളായിരുന്നു ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആകെ സജീവമായ കേസുകള്‍ 28,303 ആണ്.
കോവിഡ് ആശങ്ക ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ആരോഗ്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ആകാനിടയുണ്ട്.
Leave A Comment