അനിലുമായി പ്രധാനമന്ത്രി കേരളത്തിലേക്ക്; യുവാക്കളുമായി സംവദിക്കും
ന്യൂഡല്‍ഹി: യുവാക്കളുമായുള്ള സംവാദ പരിപാടിയായ "യുവം' സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് "യുവം' സമ്മേളനം നടത്തുന്നത്.
സമ്മേളനത്തില്‍ മോദിക്കൊപ്പം അനില്‍ ആന്റണിയും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിലിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് സൂചന.
വ്യാഴാഴ്ചയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപി പാർട്ടി അംഗത്വം സ്വീകരിച്ചത്.
കെപിസിസി ഡിജിറ്റൽ മീഡിയാ കോർഡിനേറ്ററും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്ന അനിൽ ബിബിസി ഡോക്യുമെന്‍ററി വിവാദത്തിന് പിന്നാലെയുണ്ടായ സാഹചര്യത്തെ തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജിവച്ചിരുന്നു.
Leave A Comment