എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് മൗലാന ആസാദിനേയും ഒഴിവാക്കി
ദില്ലി: എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന ആസാദിനേയും ഒഴിവാക്കി. എൻസിഇആർടിയുടെ വിവാദ വെട്ടിനിരത്തലുകളിലെ ഒടുവിലത്തെ സംഭവമാണ് ഇത്.പഴയ എൻസിഇആർടിയിൽ പറയുന്നതിങ്ങനെ – ‘കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ പ്രധാനമായും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എട്ട് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. ജവഹർലാൽ നെഹ്രു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്കർ എന്നിവരാണ് ഈ കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചിരുന്നത്.
കോൺഗ്രസിന്റേയും ഗാന്ധിയുടേയും വിമർശകനായിരുന്നു അംബേദ്കർ. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് അവർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു വിമർശനം. പട്ടേലും നെഹ്രുവും തമ്മിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവരെല്ലാം ഒന്നിച്ച് പ്രവർത്തിച്ചുപോന്നു’.
ഈ പാഠഭാഗത്തിൽ നിന്ന് മൗലാന ആസാദിന്റെ പേരാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
Leave A Comment