ഒഡീഷ ട്രെയിന്‍ ദുരന്തം: അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു
ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. ബെഹനഗ റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന് മാസ്റ്റര്‍, സിഗ്നലിംഗ് ഓഫീസര്‍ എന്നിവര്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.
ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ബെഹനഗ സ്റ്റേഷന് സിബിഐ തത്ക്കാലത്തേയ്ക്ക് സീല്‍ ചെയ്തിരുന്നു.
ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ അട്ടിമറിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ 288 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതില്‍ 80ല്‍ അധികം മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.
Leave A Comment