അമിത്ഷായുടെ അഭിപ്രായത്തിന് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി
ചെന്നൈ: പാവപ്പെട്ട തമിഴ് കുടുംബത്തില്‍നിന്ന് ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അഭിപ്രായത്തിന് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി. പ്രധാനമന്ത്രിയാക്കും മുമ്പ് ബിജെപി തമിഴരെ അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ പറഞ്ഞു.
ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കണം. എന്നിട്ട് പോരേ തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി ചോദിച്ചു.
തമിഴന് പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്നും കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. തമിഴരുടെ വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും അവർ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ബിജെപിയുടെ ചെന്നൈയില്‍നിന്നുള്ള ഭാരവാഹികളുടെ യോഗത്തില്‍ വെച്ച് പാവപ്പെട്ട തമിഴ് കുടുംബത്തില്‍നിന്ന് ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് അമിത്ഷാ പരാമര്‍ശിച്ചിരുന്നു. കാമരാജും, വി.കെ മൂപ്പനാരും തമിഴ്നാട്ടില്‍നിന്ന് പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. ഇതിന് തടയിട്ടത് ഡിഎംകെ ആണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇതിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Leave A Comment