പോലീസ് ആകാശത്തേക്ക് വെടിവച്ചു; രാഹുൽ ഇംഫാലിലേക്ക് മടങ്ങുന്നു
ഇംഫാൽ: മണിപ്പുരിൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മണിപ്പുർ പോലീസ് തടഞ്ഞതിന് പിന്നാലെ വൻ പ്രതിഷേധം. പോലീസിനെതിരേ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ചുരാചന്ദ്പുരിന് 33 കിലോമീറ്റർ അകലെ വിഷ്ണുപുരിൽ വച്ചാണ് രാഹുലിന്‍റെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്.
പ്രശ്നബാധിത മേഖലയിലേക്ക് രാഹുലിനെ കടത്തിവിടാനാകില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. രാഹുലിന് ഹെലികോപ്റ്ററിൽ കുക്കി വിഭാഗത്തിന്‍റെ ക്യാമ്പിൽ പോകാമെന്നും പോലീസ് അറിയിച്ചു. ഇതേതുടർന്ന് രാഹുൽ ഇംഫാലിലേക്ക് മടങ്ങി.
Leave A Comment