ദേശീയം

പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു. അമൃത്സറില്‍ സുധീര്‍ സുരിയെയാണ് വെടിവെച്ചു കൊന്നത്.നഗരത്തില്‍ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ചവറ്റുകൂനയില്‍ നിന്ന് വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ സുധീര്‍ സുരിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സുധീര്‍ സുരിയ്ക്ക് ഭീഷണി നിലനിന്നിരുന്നതിനാല്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതിനിടെ ഉണ്ടായ സംഭവം സുരക്ഷാ വീഴ്ചയാണ് എന്ന് ആരോപിച്ച്‌ ശിവസേന പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.സുധീര്‍ സുരിയ്ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

Leave A Comment