നോട്ടിലെ ഗാന്ധി ചിത്രം മാറ്റില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: നോട്ടിലെ ഗാന്ധി ചിത്രം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പാർലമെന്റിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാന്ധി ചിത്രം മാറ്റാനോ പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആന്േറാ ആന്റണി എംപിയുടെ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കാണ് കേന്ദ്രം മറുപടി നൽകിയത്.
ഗാന്ധി ചിത്രം മാറ്റാൻ ആലോചിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് നേരത്തെ നടത്തിയ പ്രസ്താവനയും ധനമന്ത്രായത്തിന്റെ വിശദീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നോട്ടിൽ ദൈവങ്ങളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്ന് അടുത്തിടെ വാർത്തകൾ പരന്നിരുന്നു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ നോട്ടിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Leave A Comment