ഖാര്‍ഗെയുടെ വിവാദപരാമര്‍ശം; മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാജ്യസഭ പ്രക്ഷുബ്ദം. ഖാര്‍ഗെ മാപ്പ് പറയണമെന്നാവശ്യപെട്ട് ബിജെപി എംപിമാര്‍ ബഹളം വച്ചു.
ബിജെപിക്കാരുടെ ഒരു നായപോലും രാജ്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ എന്ന പരാമര്‍ശത്തിനെതിരെയാണ് ബിജെപി എംപിമാര്‍ രംഗത്തുവന്നത്. സിംഹത്തെ പോലെ അലറുന്ന ബിജെപി ചൈനാ വിഷയത്തില്‍ എലിയെപോലെ പെരുമാറിയെന്ന പ്രസ്താവനയിലും എംപിമാര്‍ അതൃപ്തി പ്രകടിപ്പിച്ചു.
സംസാരിക്കേണ്ടത് എങ്ങനെയാണെന്ന് പോലും അറിയാത്ത പാര്‍ട്ടി അധ്യക്ഷനാണ് അദ്ദേഹമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വിമര്‍ശിച്ചു. അതേസമയം സഭയ്ക്ക് പുറത്തുവച്ച് നടത്തിയ പരാമര്‍ശത്തിന് പാര്‍ലമെന്റില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ഖാര്‍ഗെ പ്രതികരിച്ചു. സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും ഖാര്‍ഗെ ആവര്‍ത്തിച്ചു.
വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ബഹളം തുടര്‍ന്നതോടെ രാജ്യസഭാ അധ്യക്ഷന്‍ ഇടപെട്ട് ഇവരെ നിയന്ത്രിക്കുകയായിരുന്നു.
Leave A Comment