എഎപി 97 കോടി തിരിച്ചടയ്ക്കണമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യത്തിനുവേണ്ടി ആംആദ്മി പാര്‍ട്ടി ചെലവാക്കിയ 97 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ഉത്തരവിറക്കി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേന. ഡല്‍ഹി സര്‍ക്കാർ ചെലവാക്കിയ തുക തിരികെ ഈടാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പരസ്യം നൽകിയത്. സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പ്രചാരണമാണ് നടന്നതെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് ആംആദ്മി നേതാക്കൾ പറഞ്ഞു. സക്സേന ലഫ്.ഗവര്‍ണറാകുന്നതിനു മുമ്പ് അദ്ദേഹത്തിനെതിരെ ആംആദ്മി ആരോപണം ഉന്നയിച്ചിരുന്നു. മുമ്പ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് തലവനായിരുന്ന കാലത്ത് അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.
Leave A Comment