ദേശീയം

മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും പ​ങ്കെ​ടു​ത്തു.

മാ​ര്‍​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​താ​യി മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം പ്ര​തി​ക​രി​ച്ചു. ക്രൈ​സ്ത​വ​സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​വി​ഷ​യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു.

Leave A Comment