ബോക്സിങ്ങിൽ ശ്രീജിത്ത് കുട്ടൻ ദേശീയ ചാമ്പ്യൻ
വെള്ളാങ്ങല്ലുർ: ത്രിപുരയിലെ അഗർത്തലയിൽ വെച്ച് നടന്ന ദേശീയ ബോക്സിംഗ് മേയ് തായ് ചാമ്പ്യൻസ്ഷിപ്പ് മത്സരത്തിൽ 54 കെ ജി വിഭാഗത്തിൽ ജേതാവായി കൊമ്പടി ഞ്ഞാമാക്കൽ സ്വദേശി ശ്രീജിത്ത് കുട്ടനെ തെരഞ്ഞെടുത്തു. വേൾഡ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് മൂന്നു പ്രാവിശ്യം ദേശീയ തല മത്സരങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ശ്രീജിത്ത് രണ്ടാം ദേശിയ മത്സരത്തിലാണ് വിജയിച്ചുനിൽക്കുന്നത്.
ഇനി വരാനിരിക്കുന്ന ഒരു ദേശിയ ചാമ്പ്യൻസ് ഷിപ്പ് മത്സരത്തിൽ കൂടി ചമ്പ്യനായി തെരഞ്ഞെടുത്താൽ ശ്രീജിത്ത്കുട്ടന് വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുയ്ക്കാനുള്ള യോഗ്യത ലഭിക്കുന്നതാണ്. കാരൂർ
നെടുമ്പുള്ളി വീട്ടിൽ കുട്ടന്റെയും പരേതയായ വള്ളിയമ്മയുടെയും ഇളയ മകനാണു ശ്രീജിത്ത് കുട്ടൻ. നാലു വർഷത്തോളമായി കോണത്തുകുന്നിൽ പ്രവർത്തിച്ചുവരുന്ന ജി ഫ് സി മാർഷ്യൽ ആർട്സ് ക്ലബ്ബിലെ അഷ്‌കർ ബഷീർ, ഷമീലുദ്ധീൻ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്.
Leave A Comment