കോവിഡ് മുൻകരുതൽ: ജോഡോ യാത്രയിൽ ഉടക്കി കോൺഗ്രസും ബിജെപിയും
ഛണ്ഡിഗഡ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ പോരടിച്ച് കോൺഗ്രസും ബിജെപിയും. യാത്രയിൽ ആൾക്കൂട്ടം പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശം പാലിക്കില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
രാജ്യത്തെ സത്യം ബോധിപ്പിക്കാനുള്ള യാത്ര പല കാരണങ്ങൾ പറഞ്ഞ് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹരിയാനയിലെ സോഹ്നയിൽ വച്ച് രാഹുൽ ഗാന്ധി പ്രസ്താവിച്ചു.
യാത്രയുടെ ഹരിയാന പര്യടനം പൂർത്തിയാക്കി, രാഹുലും സംഘവും ശനിയാഴ്ച ഡൽഹിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായിയാണ് കോവിഡ് സുരക്ഷയുടെ പേരിൽ തർക്കം ഉടലെടുത്തത്. യാത്രയിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ബിജെപി നിർദേശം, യാത്രയുടെ ഡൽഹി പര്യടനം തടയാനാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
യാത്രികർ മാസ്ക് ധരിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ പാലിക്കാൻ കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല. ഇതിനെതിരെ ബിജെപി രാഷ്ട്രീയ പ്രചരണം ആരംഭിച്ച് കഴിഞ്ഞു.
Leave A Comment