കോവിഡിനെ നേരിടാനൊരുങ്ങി കേന്ദ്രം; ചൊവ്വാഴ്ച രാജ്യത്തെ ആശുപത്രികളില്‍ മോക്ഡ്രില്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ പരിശീലിക്കാന്‍ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തുമെന്ന് കേന്ദ്ര
. അടുത്ത ചൊവ്വാഴ്ചയാണ് രാജ്യമെമ്പാടുമുള്ള ആശുപത്രികളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കുക.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഏതെങ്കിലും ഒരാശുപത്രിയില്‍ സന്ദര്‍ശനം നടത്തും. 163 കോവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറവാണെങ്കിലും രോഗവ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.
Leave A Comment