അറിയിപ്പുകൾ

പറവൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി സംഗീതോൽസവത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോൽസവത്തിൽ പങ്കെടുക്കുവാൻ
ആഗ്രഹിക്കുന്നവർക്ക് ഈ മാസം 21 മുതൽ സെപ്റ്റംബർ മാസം 9 വരെയുള്ള കാലയളവിൽ അപേക്ഷ നൽകാവുന്നതാണ്. 

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവതരിപ്പിക്കുന്ന പരിപാടിയുടെ ഇനം, സമയക്രമം, അപേക്ഷകരുടെ പൂർണമായ വിശദവിവരങ്ങൾ സഹിതം ക്ഷേത്രം ഓഫീസിലോ, താഴെ പറയുന്ന നമ്പറിലേക്കോ ബന്ധപ്പെടേണ്ടതാണ്. 9.9.2024 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 

കൂടുതൽ വിവരങ്ങൾക്ക്: 9 4 4 7 0 3 5 1 1 7, 9 4 4 7 0 1 0 6 7 3

Leave A Comment