രാഷ്ട്രീയം

കാർഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് : കോൺഗ്രസ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ താലൂക്ക്  കാർഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫും ബി ജെ പിയും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.
 
ടി. എം. നാസർ, പ്രൊഫ: സി. ജി. ചെന്താമരാക്ഷൻ, സി .സി. ബാബുരാജ്, പി. കെ. ഷംസുദ്ദീൻ, ഷിബു വർഗീസ്, പി .പി. ജോൺ, എ.പി. രാധാകൃഷ്ണൻ , പി. പി. ഷാജി, വക്കച്ചൻ അമ്പൂക്കൻ, ഉമറൂൽ ഫാറൂഖ്, സിബി ജയലക്ഷ്മി , സുനിത വിക്രമൻ, സുബൈദ ബാബു എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
 
നിലവിലുള്ള ഭരണ സമിതിയിലെ മൂന്ന് പേർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം മത്സര രംഗത്ത് ഉണ്ടായിരുന്നു. പാർട്ടി താല്പര്യം അനുസരിച്ച് സ്വമേധയ സ്ഥാനം ഒഴിഞ്ഞ വൈസ് പ്രസിഡൻ്റ് ആർ.ബി.മുഹമ്മദാലി, അംഗങ്ങളായ ജോസ് അമ്പൂക്കൻ, സുൽഫത്ത് എന്നിവർക്ക് പകരം ഉമറുൽ ഫാറൂഖ്, വക്കച്ചൻ അമ്പൂക്കൻ, സുബൈദ ബാബു എന്നിവരാണ് ഭരണസമിതിയിലേക്ക് വന്നത്.
 
മേയ് 15ന് ശേഷം പുതിയ ഭരണസമിതിയംഗങ്ങളെ ഔദോഗികമായി പ്രഖ്യാപിക്കുകയും  തുടർന്ന് സഹകരണ രജിസ്ട്രാർ ഓഫിസിലെ ഉത്തരവ് അനുസരിച്ച് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്  തിരഞ്ഞെടുപ്പും നടക്കും .
 
 


Leave A Comment