മുഖ്യമന്ത്രി ഇന്ന് വീണ്ടും പുതുപ്പള്ളിയിൽ ; കൂടുതൽ നേതാക്കൾ എത്തും
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വീറും വാശീയുമേറിയ പോരാട്ടം അവസാന ലാപ്പിലേക്ക്. അടുത്ത ഞായറാഴ്ച പരസ്യ പ്രചാരണം അവസാനിക്കും. അവസാന ലാപ്പില്‍ പ്രചാരണത്തില്‍ മുന്നേറുന്നതിനൊപ്പം എല്ലാ വോട്ടുകളും നേടിയെടുക്കാനുള്ള സകല അടവുകളും തന്ത്രങ്ങളുമായി സ്ഥാനാര്‍ഥികൾ രംഗത്തെത്തിയതോടെ പ്രചാരണം കൊഴുക്കുകയാണ്. ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലായി പ്രചാരണത്തിന്റെ കലാശക്കൊട്ടും നടക്കും.
എല്‍ഡിഎഫ് പ്രചാരണത്തെ ആവേശത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച വീണ്ടും മണ്ഡലത്തില്‍ എത്തും. വൈകുന്നേരം നാലുമുതല്‍ മുഖ്യമന്ത്രി കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിനു മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലും പ്രസംഗിക്കും.
Leave A Comment