രാഷ്ട്രീയം

മണ്ഡല പുനസംഘടന: ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു; ആരോപണവുമായി എ ഗ്രൂപ്പ്

തിരുവനന്തപുരം: മണ്ഡല പുനസംഘടനയിൽ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന ആരോപണം വീണ്ടും ഉന്നയിച്ച് എ ഗ്രൂപ്പ്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. 

എ ഗ്രൂപ്പ് നേതാക്കളായ കെ.സി ജോസഫും ബെന്നി ബഹന്നാനുമാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ നേരിൽ കണ്ടത്. കേരളത്തിൻറെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായി കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തും മുൻപായിരുന്നു കുടിക്കാഴ്ച. 

മണ്ഡലം പുന്നസംഘടനയിൽ ഉൾപ്പെടെ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ പരാതി. വരുന്ന പുനസംഘടനകളിൽ അർഹമായ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ടു.

Leave A Comment