രാഷ്ട്രീയം

'നേതാക്കൾ പ്രവർത്തിക്കുന്നത് സ്വന്തം കാര്യത്തിന്'; ആഞ്ഞടിച്ച് വിഎം സുധീരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. കെപിസിസി യോഗത്തിലാണ് വിഎം സുധീരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചു. 

നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല. അവരവര്‍ക്കുവേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരന്‍ ആരോപിച്ചു. 2016ലെ പരാജയ കാരണങ്ങളും യോഗത്തില്‍ സുധീരന്‍ വിവരിച്ചു.

സോണിയ ഗാന്ധിക്ക് നൽകിയ കത്ത് സുധീരന്‍ കെപിസിസിയിൽ വായിച്ചു. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു.

Leave A Comment