രാഷ്ട്രീയം

'സുരേഷ് ഗോപി കളിക്കേണ്ട'; കണ്ണൂരിൽ എസ്ഐയോട് കയർത്ത് എംഎൽഎ

കണ്ണൂര്‍: കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറഞ്ഞു. 

പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചയുണ്ടായെന്നും എംഎല്‍എ കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വേണ്ടി തന്നോട് പൊലീസ് ചോദിച്ചെന്ന് ആരോപിച്ച എം വിജിൻ എംഎൽഎ, ഇയാളെപ്പോലുള്ളവരെ പൊലീസിൽ എടുത്തത് ആരാണെന്നും വിമര്‍ശിച്ചു. നഴ്സുമാർ കളക്ടറേറ്റിൽ കടന്ന് കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഇതിനിടെ ഒരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പേര് ചോദിച്ചതും എംഎല്‍എയെ ചൊടിപ്പിച്ചു.

Leave A Comment