'മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത്'; ഇപി ജയരാജൻ
കണ്ണൂര്‍ : വന്യമൃഗങ്ങളുടെ ആക്രമണം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങളെയും മറ്റ്പ്രതിഷേധങ്ങളെയും പരോക്ഷമായി പരിഹസിക്കുന്ന രീതിയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ.മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകൾ അവസാനിപ്പിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് താമരശ്ശേരി രൂപത ബിഷപ്പും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ രാജി വച്ച് ഇറങ്ങിപ്പോകണമെന്നാണ് സര്‍ക്കാരിനെതിരായി ബിഷപ്പ് പറഞ്ഞത്.
ഇതിനുള്ള മറുപടിയും ഇ പി ജയരാജൻ വ്യക്തമാക്കി. സഭാനേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്‍റെ നിയമങ്ങൾക്കെതിരെയാണെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്.
Leave A Comment