മാള: രാഹുൽ ഗാന്ധിയെ ലോക്സഭയില്‍ അയോഗ്യത കല്പ്പിച്ചതിൽ പ്രതിഷേധിച്ച് മാള ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വായ്മുടി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്റ് പി. ഡി. ജോസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എ. അഷറഫ്, അന്നമന്നട മണ്ഡലം പ്രസിഡന്റ് നിർമ്മൽ സി. പാത്താടൻ, കെ. ആർ പ്രേമാ , എൻ. എസ് വിജയൻ എന്നിവർ സംബന്ധിച്ചു.
Leave A Comment