യൂത്ത് കോണ്‍ഗ്രസ് ഇനി ഇൻക്വിലാബ് വിളിക്കും
തൃശൂർ: യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദികളിൽ ഇനി ഇൻക്വിലാബ് മുഴങ്ങും. സംഘടനയുടെ അതിരപ്പിള്ളിയിൽ നടന്ന തൃശൂർ ജില്ലാ പഠനക്യാന്പിലാണു തീരുമാനം. പ്രമേയമായിത്തന്നെ ഇൻക്വിലാബ് സിന്ദാബാദിന് അംഗീകാരം നൽകിയ പഠനക്യാന്പിന്റെ അവസാനം സംസ്ഥാന അധ്യക്ഷൻ ഷാഫി പറന്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവർ ഇൻക്വിലാബ് മുദ്രാവാക്യം ഏറ്റുവിളിച്ചു.
സമരങ്ങളിൽ ഇൻക്വിലാബ് ശീലമാക്കാൻ യൂത്ത് കോണ്‍ഗ്രസ് ഒന്നായി തീരുമാനമെടുക്കുകയായിരുന്നു. പ്രമേയ കമ്മിറ്റിയുടെ അധ്യക്ഷനായ എ.എസ്. ശ്യാംകുമാർ അവതരിപ്പിച്ച പ്രമേയം കൈയടികളോടെ പ്രതിനിധികൾ സ്വീകരിച്ചു.
ജില്ലാ അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെ നിർദേശമനുസരിച്ച് പ്രതിനിധികൾ ഇൻക്വിലാബ് വിളിച്ച് കാന്പിനു കൊടിയിറക്കി.
Leave A Comment