രാഷ്ട്രീയം

കോൺഗ്രസ് പുനഃസംഘടന: തൃശൂർ ജില്ലയിൽ 15 അംഗ ഉപസമിതി രൂപീകരിച്ചു

തൃശ്ശൂർ : കോൺഗ്രസിന്റെ ജില്ലയിലെ പുനഃസംഘടനയ്ക്ക് നേതൃത്വം വഹിക്കുക 15 അംഗ ഉപസമിതി. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജോസ് വള്ളൂരിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ജനറൽ സെക്രട്ടറി ഇൻ ചാർജായി പ്രവർത്തിക്കുക മുൻ എം.എൽ.എ. കൂടിയായ എ.എ. ഷുക്കൂറാണ്.

ജില്ലയിലെ എം.പി. മാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, രമ്യാ ഹരിദാസ് എന്നിവരും സനീഷ് കുമാർ ജോസഫ് എം.എൽ.എ., കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ എന്നിവരും അംഗങ്ങളാണ്. മുൻ ഡി.സി.സി. പ്രസിഡന്റുമാരായ ഒ. അബ്ദുഹ്മാൻ കുട്ടി, പത്മജാ വേണുഗോപാൽ, എം.പി. വിൻസെന്റ്, മുൻ എം.എൽ.എ. മാരായ പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, മുതിർന്ന നേതാവ് ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത് എന്നിവരാണ് മറ്റംഗങ്ങൾ.

Leave A Comment