രാഷ്ട്രീയം

ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാർട്ടി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യം വച്ച് സംഘടനയെ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ആം ആദ്മി പാർട്ടിയുടെ പുതിയ നീക്കം. കഴിഞ്ഞ ആഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ട്. സംഘടനയുടെ ഓർഗനൈസേഷ്ണൽ ജനറൽ സെക്രട്ടറി ഡോ.സന്ദീപ് പഥക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഒഡീഷ, കേരള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്. വളരെ ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അടിത്തട്ട് മുതൽ പ്രവർത്തനം ആരംഭിക്കാനുമാണ് ആലോചന.

Leave A Comment