തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം കെ പി സി സി മരവിപ്പിച്ചു.ജോസഫ് ചാലിശേരി തുടരും
തൃശൂർ: ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം തടഞ്ഞ് കെപിസിസി. ജോസഫ് ചാലിശേരിയെ മാറ്റി എം.പി വിൻസന്‍റിനെ നിയമിച്ച നടപടി കെപിസിസി അധ്യക്ഷൻ മരവിപ്പിച്ചു.ഇന്നലെയാണ് ഡിസിസി നേതൃത്വം പുതിയ യുഡിഎഫ് കൺവീനറെ നിയമിച്ചത്.ഐ ഗ്രൂപ്പിലെ തലമുറ മാറ്റത്തിന്‍റെ ഭാഗമായിട്ടായിരുന്നു എം.പി വിൻസന്‍റിനെ കൺവീനറാക്കിയ നീക്കം.അതിനാണ് കെപിസിസി നേതൃത്വം തടയിട്ടത്.ചാലിശ്ശേരിയെ മാറ്റിയ നടപടി മരവിപ്പിക്കുന്നുവെന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ നിര്‍ദേശിച്ചു.
Leave A Comment