ബിജെപി സർക്കാരിനു ഭീഷണി ഉയർത്തി പ്രധാന ഘടകകക്ഷിയായ എൻപിപി
ഇംഫാൽ: മണിപ്പൂരില്‍ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ബിജെപി സർക്കാരിനു ഭീഷണി ഉയർത്തി പ്രധാന ഘടകകക്ഷിയായ എൻപിപി. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എൻപിപി മുന്നറിയിപ്പ് നൽകി.
അതേസമയം മണിപ്പൂരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിയെ കാണാനെത്തിയ പ്രതിനിധി സംഘത്തിനു ഇതുവരെ അതിനു സാധിച്ചില്ല. മൂന്ന് ദിവസമായിട്ടും ഇവരെ കാണാനോ സമാധാനാഹ്വാനത്തിനോ പ്രധാനമന്ത്രി തയാറായിട്ടില്ല.
Leave A Comment