നെഹ്റുവാണ് യോഗയെ ജനകീയമാക്കിയതെന്ന് കോൺഗ്രസ്; തിരിച്ചടിച്ച് ബിജെപി
ന്യൂഡൽഹി: യോഗയുടെ പേരിൽ കോൺഗ്രസ്-ബിജെപി പോര്. യോഗയെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണെന്ന കോൺഗ്രസ് ട്വീറ്റാണ് പോരിലേക്ക് വഴിവച്ചത്.
യോഗയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത നെഹ്റുവിന് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഞങ്ങൾ നന്ദി പറയുന്നു. പുരാതന കലയുടെയും തത്ത്വചിന്തയുടെയും പ്രാധാന്യത്തെ നമുക്ക് വിലമതിക്കാം. നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
അതേസമയം, ഗാന്ധി കുടുംബത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. നെഹ്റു അത് ജനകീയമാക്കിയിരുന്നെങ്കിൽ, ഈ ദിവസം ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ യോഗ ചെയ്യുന്നത് കണ്ടിട്ടുണ്ടോ എന്നും ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല ചോദിച്ചു.
Leave A Comment