എൻഡിഎയ്ക്ക് ബദലാവാൻ പിഡിഎയുമായി പ്രതിപക്ഷ സഖ്യം
ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 14 പാർട്ടികളുടെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന് പേട്രിയോട്ടിക് ഡെമോക്രാറ്റിക്ക് അലയൻസ്(പിഡിഎ) എന്ന പേരിടുമെന്ന് സൂചന.
ജൂലൈ രണ്ടാം വാരം ഷിംലയിൽ നടക്കുന്ന സംയുക്ത യോഗത്തിൽ സഖ്യത്തിന്റെ പേരിനൊപ്പം പൊതു മിനിമം പരിപാടിയും സീറ്റ് വിഭജനം സംബന്ധിച്ച ധാരണയും ഉരുത്തിരിയുമെന്നാണ് സൂചന.
പിഡിഎ എന്നായിരിക്കും സഖ്യത്തിന്റെ പേരെന്ന് സൂചന നൽകിയത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ആണ്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പിന്നീട് നൽകുമെന്ന് പാർട്ടി യോഗത്തിനിടെ രാജ അറിയിച്ചു.
എന്നാൽ സഖ്യത്തിന്റെ പേര് സംബന്ധിച്ച ചർച്ചകളൊന്നും വെള്ളിയാഴ്ച പാറ്റ്നയിൽ നടന്ന യോഗത്തിൽ നടന്നില്ലെന്ന് ബിഹാറിലെ ഭരണകക്ഷിയായ ആർജെഡി അറിയിച്ചു.
Leave A Comment