സിപിഎം അച്ചടക്ക നടപടി; മുൻ എംഎൽഎ ജോർജ് എം. തോമസിന് സസ്പെൻഷൻ
കോഴിക്കോട്: മുൻ എംഎൽഎയും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം. തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
സാമ്പത്തിക ക്രമക്കേട്, അച്ചടക്കലംഘനം എന്നീ ആരോപണങ്ങൾ ഉന്നയിച്ച്, ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി.
തിരുവമ്പാടി മണ്ഡലത്തിൽ നിന്നുള്ള മുൻ ജനപ്രതിനിധിയായ ജോർജിനെ കർഷസംഘം ഭാരവാഹിത്വത്തിൽ നിന്നും നീക്കിയിട്ടുണ്ട്.
കോടഞ്ചേരിയിൽ 2022 ഏപ്രിലിൽ നടന്ന ഒരു മിശ്രവിവാഹം ചൂണ്ടിക്കാട്ടി, "ലവ് ജിഹാദ്' കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് ജോർജ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. തുടർന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളിപ്പറയുകയും പരസ്യശാസന നടത്തുകയും ചെയ്തിരുന്നു.
Leave A Comment