സെമിനാർ തകർക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഎം നടത്തുന്ന സെമിനാർ തകർക്കാൻ ചില യുഡിഎഫ് നേതാക്കൾ ശ്രമിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സിപിഐയ്ക്ക് അതൃപ്തി ഉണ്ടെന്നത് കുപ്രചരണം ആണെന്നും മന്ത്രി പറഞ്ഞു.
സെമിനാർ പൊളിക്കാൻ ശ്രമിച്ച യുഡിഎഫ് നേതാക്കൾ കേരളത്തിൽ ബിജെപി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്തിക്കൊടുക്കാൻ ശ്രമിക്കുന്നവരാണ്.
ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അരയക്കണ്ടി സന്തോഷിനെ എസ്എൻഡിപി അവരുടെ പ്രതിനിധിയായി സെമിനാറിലേക്ക് അയച്ചതാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Leave A Comment