രാഷ്ട്രീയം

ശോഭ സുരേന്ദ്രൻ പാർട്ടിയെ ദുർബലപ്പെടുത്തുന്നവരുടെ ചട്ടുകം ആകരുത്: പി സുധീർ

കൊച്ചി: പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൈയിലെ ചട്ടുകമായി ശോഭ സുരേന്ദ്രന്‍ മാറാന്‍ പാടില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പി. സുധീര്‍. ആര്‍ക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാര്‍ട്ടിയല്ല ബിജെപി. ശോഭ സുരേന്ദ്രന്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടിയിലാണെന്നും സുരേന്ദ്രൻ പക്ഷം നേതാവായ സുധീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പറയുന്നതാണു പാര്‍ട്ടി നിലപാട്. അതിവേഗ റെയിലില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണ്. ബിജെപി എതിര്‍ക്കുന്നത് സില്‍വര്‍ലൈന്‍ പദ്ധതിയെയാണ്. ഈ ശ്രീധരന്‍റെ മുന്നോട്ടുവച്ച ബദല്‍ പദ്ധതിയെയാണ് പാര്‍ട്ടി അനുകൂലിക്കുന്നതെന്നും സുധിർ പറഞ്ഞു.

അതിവേഗ റെയിലിൽ കെ. സുരേന്ദ്രന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവന. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Leave A Comment