ഇ.പി. മുഖ്യമന്ത്രിയെ കൂടിക്കാഴ്ച്ച; പാർട്ടിയിൽ സജീവമാകാൻ നിർദേശം
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേ സിപിഎം സംഘടിപ്പിച്ച സെമിനാറിൽനിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.ശനിയാഴ്ച രാത്രിയിലാണ് മുഖ്യമന്ത്രി – ജയരാജൻ കൂടിക്കാഴ്ച നടന്നത്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുക്കും.
സെമിനാറിൽ ഇ.പി ജയരാജന് പങ്കെടുക്കാത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ഇ.പി കൂടിക്കാഴ്ച നടത്തിയത്.
Leave A Comment