മുഖ്യമന്ത്രിക്ക് കണ്ടകശനിയെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മുഖ്യമന്ത്രിക്ക് കണ്ടകശനി തുടങ്ങിയെന്ന് മുരളീധരന് പറഞ്ഞു.ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണിത്. ശിവശങ്കര്‍ രണ്ട് മാസം കൂടി ജയിലില്‍ കിടന്നാല്‍ ഇതിലപ്പുറമുള്ള കാര്യങ്ങളും പുറത്തുവരുമെന്നും മുരളീധരന് ആരോപിച്ചു.
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഐജി ലക്ഷ്മണ ഗുരുതര ആരോപണം ഉന്നയിച്ചത്. സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു അധികാരകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നെന്നാണ് ആരോപണം.
ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കങ്ങള്‍ പോലും ഇവിടെ തീര്‍പ്പാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എറണാകുളം ക്രൈബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിര്‍ദേശം നല്‍കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Leave A Comment