സതീശന്റെ മനസിലുള്ളത് വിചാരധാരയുടെ ചിന്തകള്‍: എം.വി.ഗോവിന്ദന്
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഒരേ അഭിപ്രായമാണ് കഴിഞ്ഞ കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സിപിഎമ്മാണ് വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നതെന്ന അസംബന്ധ പ്രചാരവേലയാണ് സതീശന് നടത്തുന്നതെന്നും ഗോവിന്ദന് വിമര്‍ശിച്ചു.
സതീശന്റെ മനസില്‍ വിചാരധാരയുമായി ബന്ധപ്പെട്ട വര്‍ഗീയ ചിന്തകള്‍ അറിഞ്ഞോ അറിയാതെയോ കയറിയിട്ടുണ്ടെന്നാണ് മനസിലാവുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ തങ്ങള്‍ വര്‍ഗീയ നിലപാട് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് തടിതപ്പുകയാണെന്നും ഗോവിന്ദന് വിമര്‍ശിച്ചു
ഹിന്ദു വര്‍ഗീയവാദം ശക്തമായി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നിലപാടാണ് സുരേന്ദ്രന് പറയുന്നതെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.
Leave A Comment