വീണ വിജയന് മാസപ്പടി: സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്ന് യെച്ചൂരി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ലഭിച്ചെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
എന്നാൽ കേരളത്തിലെ വിഷയത്തിൽ സംസ്ഥാന നേതൃത്വമാണ് പ്രതികരിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി.
അതേസമയം, ആരോപണത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളിൽ അന്വേഷണമില്ല. എന്നാൽ തനിക്കെതിരായ 10 ലക്ഷം രൂപയുടെ ആരോപണത്തിൽ അന്വേഷണം തകൃതിയായി നടക്കുകയാണ്.
ആരോപണങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്നതിനാലാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതെന്നും സുധാകരൻ ആരോപിച്ചു.
Leave A Comment