എ.സി.മൊയ്തീന്‍റെ വീട്ടിലേക്ക് പ്രതിഷേധപ്രകടനം; യുഡിഎഫ് പ്രവർത്തകരെ അടിച്ചോടിച്ച് സിപിഎം
തൃശൂര്‍: എ.സി.മൊയ്തീന്‍ എംഎല്‍എയുടെ വീട്ടിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ഇവിടെയുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ അടിച്ചോടിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. പലരെയും തല്ലിച്ചതച്ചെന്നും പരാതിയുണ്ട്.
മൊയ്തീന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പൊണ് യുഡിഎഫ് മാര്‍ച്ച് നടത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന്‍റെ വീട്ടില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
Leave A Comment